ബാലുശ്ശേരി : നിരവധി മയക്കുമരുന്ന് കേസുകളിൽ ഉൾ പ്പെട്ട പ്രതിയെ ഒരു വർഷത്തെ കരുതൽ തടങ്കലിൽ പാർപ്പിച്ച് ഉത്തരവായി.
ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ബാലുശ്ശേരി വട്ടോളി ബസാർ സ്വദേശിയായ അമർ ജിഹാദ്, വയസ്സ് 29, കോറോത്തുവയൽ വീട്, വട്ടോളി ബസാർ പി.ഒ. എന്നയാളെയാണ് കരുതൽ തടങ്കലിൽ ആക്കിയത്.പോലീസിൻ്റേയും എക്സൈസിൻ്റെതുമായി നിരവധി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് PIT NDPS Act 1988-ലെ 3(1) വകുപ്പ് പ്രകാരമുള്ള നടപടിയുടെ ഭാഗമായാണ് ഒരു വർഷത്തെ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.
തുടർച്ചയായി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട പ്രതിയായ അമർ ജിഹാദ് എന്നയാൾക്കെതിരെ കരുതൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബാലുശ്ശേരി പോലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൌസ് ഓഫീസർ സമർപ്പിച്ച PIT NDPS ACT പ്രൊപ്പോസൽ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി മെറിൻ ജോസഫ് ഐപിഎസ് ആഭ്യന്തരവകുപ്പിന് ശുപാർശ ചെയ്തത് പ്രകാരം ആഭ്യന്തരവകുപ്പ് അമർ ജിഹാദ് എന്ന പ്രതിക്കെതിരെ PIT NDPS Act പ്രകാരം ഒരു വർഷത്തേക്ക് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്.
പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി മയക്കുമരുന്ന് ഇടപാടുകൾക്കെതിരെ കോഴിക്കോട് റൂറൽ ജില്ലയിൽ പോലീസ് കർശന നിയമ നടപടികൾ സ്വീകരിച്ചു വരികയാണ്.

Post a Comment